Today: 15 Jan 2026 GMT   Tell Your Friend
Advertisements
ജര്‍മ്മനിയിലെ പ്രധാന സാമ്പത്തിക മാറ്റങ്ങള്‍ 2026: അറിയേണ്ടതെല്ലാം
പുതിയ പിറന്നു, ജനുവരി പകുതിയായി, ജര്‍മ്മനിയിലെ താമസക്കാര്‍ക്കായി ഒരുപിടി സാമ്പത്തിക പരിഷ്കാരങ്ങളും നികുതി മാറ്റങ്ങളും പ്രാബല്യത്തിലായിക്കഴിഞ്ഞു. ചിലത് ഇനിയും പ്രാബല്യത്തിലാകാനിരിക്കുന്നു. നിങ്ങള്‍ ജോലി ചെയ്യുന്നവരോ, വിരമിച്ചവരോ, കുടുംബമായി താമസിക്കുന്നവരോ, ദൈനംദിന ചിലവുകള്‍ക്കായി ബഡ്ജറ്റ് തയ്യാറാക്കുന്നവരോ ആകട്ടെ, ഈ മാറ്റങ്ങള്‍ നിങ്ങളുടെ പണത്തെ എങ്ങനെ ബാധിക്കുമെന്ന് നോക്കാം.

വേതന വര്‍ദ്ധനകള്‍

2026 ജനുവരി 1 മുതല്‍ നിയമപരമായ മിനിമം വേതനം മണിക്കൂറിന് 13.90 യൂറോ ആയി ഉയര്‍ന്നു. ട്രെയിനികള്‍ക്കുള്ള കുറഞ്ഞ ശമ്പളവും വര്‍ദ്ധിക്കും; ആദ്യ വര്‍ഷം 724 യൂറോയില്‍ തുടങ്ങി നാലാം വര്‍ഷം 1,014 യൂറോ വരെയാകും.

കൂടാതെ, മിനി~ജോബുകള്‍ക്കുള്ള പ്രതിമാസ വരുമാന പരിധി 556 യൂറോയില്‍ നിന്ന് 603 യൂറോയായി ഉയരും. ഇത് കുറഞ്ഞ വരുമാനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആശ്വാസമാകും.

നികുതി ഇളവുകളും പെന്‍ഷനും

അടിസ്ഥാന നികുതി രഹിത അലവന്‍സ് 2026~ല്‍ 12,348 യൂറോയായി ഉയര്‍ന്നു. വിവാഹിതര്‍ക്ക് ഇത് ഇരട്ടിയാണ്.
കുട്ടികള്‍ക്കുള്ള അലവന്‍സും 9,756 യൂറോയായി വര്‍ധിക്കും. പ്രതിമാസ ചൈല്‍ഡ് ബെനിഫിറ്റ് ഓരോ കുട്ടിക്കും 4 യൂറോ വര്‍ദ്ധിപ്പിച്ച് 259 യൂറോയി.
പെന്‍ഷന്‍കാര്‍ക്ക് 2026 ജൂലൈ 1 മുതല്‍ അവരുടെ പേയ്മെന്റുകളില്‍ ഏകദേശം 3.7 ശതമാനം വര്‍ദ്ധനവ് പ്രതീക്ഷിക്കാം.
ആക്ടീവ് പെന്‍ഷന്‍ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാര്‍ക്ക് പ്രതിമാസം 2,000 യൂറോ വരെ നികുതിയില്ലാതെ സമ്പാദിക്കാം.

ചെലവില്‍ മാറ്റങ്ങള്‍

ആരോഗ്യ ഇന്‍ഷുറന്‍സ്: സ്ററാറ്റ്യൂട്ടറി ആരോഗ്യ ഇന്‍ഷുറന്‍സിലെ ശരാശരി അധിക വിഹിതം 2.5 ശതമാനത്തില്‍ നിന്ന് 2.9 ശതമാനമായി ഉയരാന്‍ സാധ്യതയുണ്ട്. ഇത് മൊത്തത്തിലുള്ള കിഴിവുകള്‍ വര്‍ദ്ധിപ്പിക്കും.
പൊതുഗതാഗതം: രാജ്യവ്യാപകമായുള്ള ഡ്യൂഷ്ലാന്‍ഡ് ടിക്കറ്റിന്റെ വില 58 യൂറോയില്‍ നിന്ന് 63 യൂറോയായി ഉയരുകയാണ്. പ്രാദേശിക യാത്രാനിരക്കുകളും വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്.
യാത്രാ അലവന്‍സ്: ജോലി സംബന്ധമായ യാത്രാചെലവുകള്‍ക്കുള്ള അലവന്‍സ്, ആദ്യ കിലോമീറ്റര്‍ മുതല്‍ 38 സെന്റായി സ്ഥിരമായി വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നു.
ഗ്യാസ് ചിലവ്: വീടുകള്‍ക്ക് പ്രതിവര്‍ഷം 60 യൂറോ വരെ ചിലവാക്കിയിരുന്ന ഗ്യാസ് സ്റേറാറേജ് സര്‍ചാര്‍ജ് 2026 ജനുവരി മുതല്‍ ഒഴിവായി.

മറ്റ് പ്രധാന പരിഷ്കാരങ്ങള്‍

റസ്റേറാറന്റുകളിലെ വാറ്റ്: റസ്റേറാറന്റ് ഭക്ഷണത്തിനുള്ള മൂല്യവര്‍ദ്ധിത നികുതി (വാറ്റ്) 19 ശതമാനത്തില്‍ നിന്ന് 7 ശതമാനമായി സ്ഥിരമായി കുറയ്ക്കുന്നു.
ഷൂഫക്രെഡിറ്റ് സ്കോര്‍: അപ്പാര്‍ട്ടുമെന്റുകള്‍ വാടകയ്ക്കെടുക്കുന്നതിനും ലോണ്‍ എടുക്കുന്നതിനും നിര്‍ണായകമായ ഷൂഫക്രെഡിറ്റ് സ്കോറിംഗ് സംവിധാനത്തിന് 2026 മാര്‍ച്ച് മുതല്‍ പ്രധാന പരിഷ്കാരങ്ങള്‍ വരുന്നുണ്ട്. മാനദണ്ഡങ്ങള്‍ 250~ല്‍ നിന്ന് 12 പ്രധാന ഘടകങ്ങളായി കുറയ്ക്കും. ഉപയോക്താക്കള്‍ക്ക് ലളിതമായ സ്കോറുകള്‍ ഉടന്‍ ഓണ്‍ലൈനായി കാണാന്‍ കഴിയുന്ന സംവിധാനവും വരും.
കാര്‍ ഇന്‍ഷുറന്‍സ്: ഏകദേശം നാലിലൊന്ന് വാഹന ഇന്‍ഷുറന്‍സ് ഉടമകള്‍ക്ക് അവരുടെ പ്രാദേശിക ഇന്‍ഷുറന്‍സ് വര്‍ഗ്ഗീകരണത്തില്‍ മാറ്റങ്ങള്‍ വരും, ഇത് പ്രീമിയങ്ങളെ ബാധിച്ചേക്കാം.
- dated 15 Jan 2026


Comments:
Keywords: Germany - Otta Nottathil - germany_economic_changes_2026 Germany - Otta Nottathil - germany_economic_changes_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us